08 April, 2022 09:35:05 AM


യു​വാ​വി​ന് നേ​രെ ബോം​ബേ​റ്; ക​ഴ​ക്കൂ​ട്ട​ത്ത് ക്വ​ട്ടേ​ഷ​ൻ സം​ഘത്തിലെ നാലു പേർ കൂടി പി​ടി​യി​ൽ



തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് ക്വ​ട്ടേ​ഷ​ന്‍ സം​ഘം പി​ടി​യി​ല്‍. യു​വാ​വി​ന് നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ നാ​ല് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഖി​ല്‍, രാ​ഹു​ല്‍, ജോ​ഷി, അ​ജി​ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബോം​ബേ​റി​ല്‍ ക്ലീ​റ്റ​സ് എ​ന്ന യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ അ​ജി​ത് ലി​യോ​ണ്‍ എ​ന്ന ല​ഹ​രി​വി​ല്‍​പ്പ​ന​ക്കാ​ര​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ക്ലീ​റ്റ​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​നി​ലി​നെ​യാ​ണ് ആ​ക്ര​മി സം​ഘം ല​ക്ഷ്യ​മി​ട്ട​ത്. ക്ലീ​റ്റ​സും സു​നി​ലും സാം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ ആ​ക്ര​മി​സം​ഘം ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു. ക്ലീ​റ്റ​സി​ന്‍റെ കാ​ലി​നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K