17 April, 2022 07:40:57 PM


തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ ബൈക്ക് യാത്രികൻ മർദ്ദിച്ചു



തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ  ടി സി  ഡ്രൈവറെ  ബൈക്ക് യാത്രികൻ മർദ്ദിച്ചു.  കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ബിജു ഇ കുമാറിനെ ആണ് വഴിയാത്രക്കാരനായ അജി ബസിനകത്തു കയറി മർദിച്ചത്. അജിയെ നെയ്യാര്‍ ഡാം പൊലീസ്  കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയാണ് പ്രതി അക്രമം അഴിച്ചുവിട്ടത്. ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K