08 May, 2022 08:10:28 AM


തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമിന് തീപിടിച്ച് 32 ബൈക്കുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: മുട്ടത്തറയില്‍ ബൈക്ക് ഷോറൂമിന് തീപിടിച്ച് ബൈക്കുകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. ഉദ്ഘാടനം ചെയാനിരുന്ന റോയല്‍ ബൈക്ക് റെന്‍റൽ എന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനമാണിത്. തീപിടുത്തത്തില്‍ 32 ബൈക്കുകള്‍ കത്തിനശിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K