22 May, 2022 06:28:34 PM


ബസില്‍ നഗ്‌നതാപ്രദര്‍ശനം; ഇറക്കിവിട്ട യാത്രക്കാരന്‍ ബസിന് കല്ലെറിഞ്ഞു; കണ്ടക്ടര്‍ക്ക് പരിക്ക്



തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഇറക്കിവിട്ട ആള്‍ ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് വച്ചായിരുന്നു സംഭവം. ബസിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാരോപിച്ച് മണിക്കുട്ടന്‍ എന്നയാള്‍ക്കെതിരെ യാത്രക്കാര്‍ കണ്ടക്ടറോട് പരാതിപ്പെട്ടിരുന്നു.

യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു വാഹനം വിളിച്ചെത്തിയ ഇയാള്‍ വെള്ളനാട് വില്ലേജ് ഓഫീസിനു മുന്നില്‍ വച്ച് ബസിന് കല്ലെറിയുകയായിരുന്നു. കല്ലേറില്‍ കണ്ടക്ടര്‍ അനൂപിന് പരിക്കേറ്റു. യാത്രക്കാരില്‍ ചിലര്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K