23 May, 2022 05:42:21 PM
ഫ്രീ ഫയർ ഗെയിം: 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ കോവളം പോലീസ് അറസ്റ്റു ചെയ്തു. ബാലരാമപുരം ആർ.സി. സ്ട്രീറ്റിൽ തോട്ടത്തുവിളാകം സ്വദേശിയും അതിയന്നൂർ ബ്ലോക്ക് ഓഫീസിന് സമീപം മംഗലത്തുകോണം കടകമ്പിൾ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജീവൻ (20), കരിയ്ക്കകം ഇരുമ്പ് പാലത്തിന് സമീം ആറ്റുവരമ്പത്ത് ടി.സി. 76/1690 ലെ വീട്ടിൽ നിന്നും പളളിച്ചൽ മലയം പാമാംകോട് മലയം എം.എൽ.എ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഷാൻരാജ് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
മേയ് ഒൻപത് മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു കോവളം എസ്.എച്ച്.ഒ. ജി. പ്രൈജുവിന്‍റെ നേത്യത്വത്തിൽ അന്വേഷണത്തിൽ ശ്രീകാര്യത്തുളള വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഫ്രീ ഫയർ ഗെയിമിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമായാണ് വിവിധ ഘട്ടങ്ങളിൽ പ്രതികൾ വിദ്യാർഥിനിയെ പരിചയപ്പെട്ടത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
                    
                                
                                        



