15 September, 2022 03:42:34 PM


ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ചാടി രക്ഷപ്പെട്ടു



തിരുവനന്തപുരം: പാലോട് താന്നിമൂടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. യാത്രക്കാരായ രണ്ട് പേർ കാറിൽ നിന്നും ചാടി രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായി കത്തി നശിച്ചു.  കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ കാറില്‍ നിന്ന് ചാടുകയായിരുന്നു. സൂരജ്, മനീഷ് എന്നീ യുവാക്കളായിരുന്നു കാറിലുണ്ടായിരുന്നത്. പിന്നാലെ എത്തിയ പോലീസ് വാഹനമാണ് കാറിന്‍റെ പിന്നില്‍നിന്നും പുക ഉയരുന്നത് യാത്രക്കാരെ അറിയിച്ചത്. കാര്‍ കത്താനുള്ള കാരണം വ്യക്തമല്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K