15 September, 2022 03:58:33 PM


കാറിലെത്തി വിഷം കലർന്ന ഭക്ഷണം വെച്ചു; വളർത്തുനായ അടക്കം നാല് നായ്ക്കൾ ചത്തു



തിരുവനന്തപുരം: കാറിലെത്തിയവർ വിഷം കലർത്തിയ ഭക്ഷണം നൽകിയതിനെത്തുടർന്ന് വളർത്തുനായ അടക്കം നാല് നായ്ക്കൾ ചത്തു. തിരുവനന്തപുരം ചിറക്കുളം റോഡിലാണ് സംഭവം. തെരുവുനായകളെ കൊല്ലുന്നതിനായി വഴിയരികിൽ വച്ച വിഷം കലർത്തിയ ഭക്ഷണം കഴിച്ചാണ് വളർത്തു നായയായ നാനോയും ചത്തത്.

രാവിലെ നടത്താൻ കൊണ്ടു പോയപ്പോഴാണ് വളർത്തുനായ വിഷം കലർത്തിയ ഭക്ഷണം കഴിച്ചത്. രാത്രിയിൽ കാറിലെത്തിയ സംഘമാണ് വിഷം കലർത്തിയ ഭക്ഷണം വഴിയോരത്ത് വെച്ചതെന്നാണ് സമീപവാസികൾ പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ വിഷം വെക്കാൻ ആളെത്തിയിരുന്നുവെന്നും സംശയം തോന്നിയതിനാൽ വിഷം കലർന്ന ഭക്ഷണം എടുത്ത് കളഞ്ഞിരുന്നുവെന്നും സമീപവാസികൾ പറയുന്നു. കാറിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K