23 October, 2022 04:41:31 PM


ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാലാ സ്വദേശിനി യുവതി മരിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂർ - മണർകാട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരൂർ വെള്ളഞ്ഞൂർ വേണുവിന്റെ ഭാര്യയും കോട്ടയം അർക്കാഡിയ ഹോട്ടലിൽ റിസപ്ഷനിസ്റ്റുമായിരുന്ന സ്മിത വേണുവാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ 2 ന് ഏറ്റുമാനൂർ കോണിക്കൽ ജംഗ്ഷനിൽ സ്കൂട്ടറും, ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവതി. വേണുവും കുടുംബവും ഇപ്പോൾ ആണ്ടൂരിലാണ് താമസം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K