21 October, 2026 10:11:47 PM


പോലീസ് രക്തസാക്ഷി ദിനാചരണം ഇന്ന് കോട്ടയം ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്നു

 

കോട്ടയം: രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും നിയമപാലനത്തിനുമായി സേവനമനുഷ്ഠിക്കുന്നതിനിടെ ജീവൻ ബലിയർപ്പിച്ച ധീരരായ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണ പുതുക്കുന്നതിനായി ഒക്ടോബർ 21 പോലീസ് രക്തസാക്ഷി ദിനമായി ആചരിച്ചു . ഇതിന്റെ ഭാഗമായി 2026 ഒക്ടോബർ 21 ബുധനാഴ്ച കോട്ടയം ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു .
1959 ഒക്ടോബർ 21-ന് ലഡാക്കിൽ ശത്രുരാജ്യത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച പത്ത് സി.ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ സ്മരണയിലാണ് രാജ്യത്ത് പോലീസ് രക്തസാക്ഷി ദിനാചരണം ആരംഭിച്ചത്.
2025 സെപ്റ്റംബർ 1 മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കൃത്യനിർവഹണത്തിനിടെ ജീവൻ ബലിയർപ്പിച്ച വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനകളിലെയും ഉദ്യോഗസ്ഥരുടെ സ്മരണയ്ക്കായി ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിക്കും. രക്തസാക്ഷികളായ ഉദ്യോഗസ്ഥരുടെ പേരുകൾ വായിച്ച് അവരുടെ ത്യാഗപൂർണമായ സേവനങ്ങൾ അനുസ്മരിക്കുകയും പാവനസ്മരണ പുതുക്കുകയും ചെയ്യും.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും രാജ്യത്തിന്റെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനുമായി പോലീസ് സേനാംഗങ്ങൾ നടത്തുന്ന സമർപ്പിത സേവനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് പോലീസ് രക്തസാക്ഷി ദിനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307