14 October, 2026 06:07:02 PM


​ബാങ്ക് വായ്പ കുടിശിക: റവന്യു റിക്കവറി അദാലത്ത് ഒക്ടോബർ 22,23,28 തീയതികളിൽ



കോട്ടയം: ബാങ്ക് വായ്പാ കുടിശികയെത്തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനായി ഒക്ടോബർ 22,23,28 തീയതികളിൽ ബ്ലോക്ക് തല റവന്യൂ റിക്കവറി അദാലത്തുകൾ നടത്തും. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് അദാലത്ത്.

റവന്യൂ റിക്കവറി തഹസിൽദാർമാരും ബ്ലോക്ക് ലെവൽ ബാങ്കേഴ്‌സ് സമിതി കൺവീനർമാരും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളും പങ്കെടുക്കും. നിലവിലുള്ള ബാങ്കുകളുടെ സെറ്റിൽമെന്റ് പദ്ധതികൾ പ്രകാരമുള്ള ഇളവുകൾ പ്രയോജനപ്പെടുത്തി കുടിശിക തീർപ്പാക്കാനും റവന്യു റിക്കവറി നടപടികൾ അവസാനിപ്പിക്കാനും അദാലത്തിലൂടെ സാധിക്കും.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297