13 October, 2026 10:41:34 AM


ആർപ്പൂക്കരയില്‍‌ ആക്രിക്കച്ചവടത്തിൻ്റെ മറവിൽ മദ്യം ഹോം ഡെലിവറി; പവൻസ് കോര എക്സൈസിൻ്റെ പിടിയിൽ



ഏറ്റുമാനൂർ : ആക്രിക്കച്ചവടത്തിൻ്റെ മറവിൽ മദ്യം ഹോം ഡെലിവറിയായി ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകുന്ന പവൻസ് കോരാ എക്സൈസ്  പിടിയിലായി. ചൂരക്കാവ് തോട്ടത്തിൽ വീട്ടിൽ കോരാ.ടി. കുര്യനെയാണ് ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നും ആറു ലിറ്റർ മദ്യവും പിടിച്ചെടുത്തു. ഇയാൾ ഇതിനുമുമ്പും സമാനമായ കേസുകളിലെ പ്രതിയാണ്. ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ വ്യാജ മദ്യ വിൽപ്പന വ്യാപകമായിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്‌ടർ കെ അഭിലാഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ കോരാ ടി കുര്യൻ്റെ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച ആറ് ലിറ്റർ മദ്യം കണ്ടെത്തിയത്.

ആക്രി കച്ചവടത്തിന്റെ മറവിൽ ആർപ്പൂക്കര, ചൂരക്കാവ്  ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന നടത്തിവരുകയായിരുന്നു ഇയാൾ. ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ വ്യാജ മദ്യ വില്പന വ്യാപകമാകുന്നുയെന്ന വിവരത്തിൻ്റെ   അടിസ്ഥാനത്തിൽ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്  വീട്ടിൽ വില്പനക്കായ് സൂക്ഷിച്ച ആറ്  ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്തത് . സമാനമായ കുറ്റത്തിന് മുമ്പും പ്രതിയെ എക്സൈസ് പിടികൂടിയിരുന്നുവെങ്കിലും  ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രിക്കടത്തിന്റെ മറവിൽ മദ്യം ഹോം ഡെലിവറി നടത്തിവരികയായിരുന്നു. 

പ്രതിയെ കോടതിയിൽ ഹാജരാക്കി.പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ  അനീഷ് കുമാർ കെ.വി, സുമോദ് കെ. എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വരുൺ.എസ്. നായർ, രാഹുൽ നാരായണൻ, എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K