22 October, 2026 02:57:46 PM
ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കൾ ഇടിമിന്നലേറ്റ് കൂട്ടത്തോടെ ചത്ത നിലയിൽ

എരുമേലി: എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ നാൽക്കാലികളെ ഇടിമിന്നലേറ്റ് കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. നാല് മൂരികളെയും എട്ട് പശുക്കളെയുമാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്കൊപ്പമുള്ള ഇടിമിന്നലിൽ ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കൾ കൂട്ടത്തോടെ ചത്തുവെന്നാണ് കരുതുന്നത്.





