06 November, 2022 04:24:44 PM


ബസിൽ പിഞ്ചു കുഞ്ഞിന്റെ സ്വർണ്ണ മാല പൊട്ടിച്ചെടുത്ത തിരുവനന്തപുരം സ്വദേശി യുവതി അറസ്റ്റിൽ



തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ കയറവെ പിഞ്ചു കുഞ്ഞിന്റെ സ്വർണ്ണ മാല പൊട്ടിച്ചെടുത്ത യുവതി പിടിയിൽ. തിരുവനന്തപുരം ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി ഗാര്‍ഡന്‍ ഒളിയത്ത് വിളാകത്ത് വീട്ടില്‍ താമസിക്കുന്ന എം. സുമിത്രയെയാണ് (27) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഡിപ്പോയില്‍ നിന്ന് തൊളിക്കോട്ടേക്ക് പോകാന്‍ വീട്ടമ്മ ബസില്‍ കയറുമ്ബോള്‍ കൊച്ചുമകളുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പ്രതി വലിച്ച്‌ പൊട്ടിക്കുകയായിരുന്നു.

ഇവരുടെ പേരില്‍ പുന്നപ്ര, നോര്‍ത്ത് പറവൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നീ പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. പ്രതിയെ എസ്.ഐമാരായ റോജാമോന്‍, കെ.ആര്‍. സൂര്യ, എസ്‌.സി.പി.ഒ സി. ബിജു, സി.പി.ഒ സുനിത എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്ന് കുട്ടിയുടെ മാലയും കണ്ടെടുത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K