13 November, 2022 05:53:28 PM


പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കരണത്തടിച്ച ട്യൂഷന്‍ സെന്‍റര്‍ പ്രിന്‍സിപ്പാൾ അറസ്റ്റിൽ



തിരുവനന്തപുരം: നീറമണ്‍കരയില്‍ പ്ലസ് വിദ്യാർഥിയുടെ കരണത്തടിച്ച ട്യൂഷന്‍ സെന്‍റര്‍ പ്രിന്‍സിപ്പൾ അറസ്റ്റില്‍. തിരുവനന്തപുരം നീറമണ്‍കരയിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ കൈവശം വെച്ചതിനാണ് പതിനാറുകാരിയുടെ കരണത്തടിച്ചത്. ഗൈഡ്‌ലൈന്‍സ് ട്യൂഷന്‍ സെന്‍റര്‍ പ്രിന്‍സിപ്പിൾ മോഹനനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തമലം സ്വദേശിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. 

ഇന്ന് രാവിലെയാണ് സംഭവം.16 കാരി കയ്യില്‍ മൊബൈല്‍ ഫോണ്‍ വച്ചിരുന്നു.ഇതറിഞ്ഞാണ് അധ്യാപകൻ പെണ്‍കുട്ടിയെ മര്‍ദിക്കുകയായിരുന്നു. കരണത്തടിയേറ്റ് ബോധ രഹിതയായ പെണ്‍കുട്ടിയെ ഉടനെ കോവളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജനറല്‍ ആശുപത്രിയിലും ചികിത്സ നൽകുകയായിരുന്നു. ഇവരുടെ പ്രാഥമിക പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പിൾ മോഹനനെ കസ്റ്റഡിയിലെടുത്തു. 2008ലും സമാനമായ രീതിയില്‍ ഒരു കുട്ടിയെ മര്‍ദിച്ചതിന് ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K