16 March, 2023 12:26:39 PM


പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി സഭ



തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി സഭ തത്കാലത്തേക്ക് പിരിഞ്ഞു. പ്രതിഷേധം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെയാണ് ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തത്. സ്പീക്കർ വിളിച്ച യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വാക്കാൽ ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവ് വൈകാരികമായി പെരുമാറുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ബാലൻസാണ് പോയതെന്ന് വിഡി സതീശൻ മറുപടി നൽകി.


ഇന്നലെ സ്പീക്കറുടെ ഓഫീസിനു മുന്നിൽ നടന്ന സമരത്തെക്കുറിച്ച് സ്പീക്കർ സംസാരിച്ചതിനു പിന്നാലെ പ്രതിപക്ഷം മുദ്രവാക്യം മുഴക്കി. സ്പീക്കറുടെ മുഖം മറച്ച് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു. ഇന്നലെ സഭയിലുണ്ടായത് ദൗർഭാഗ്യകരമായ സംഭവങ്ങളാണെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. അതേസമയം അടിയന്തര പ്രമേയം അവകാശം അനുവദിച്ചേ തീരുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ എല്ലാ വിഷയത്തിനും അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്ന് പിണറായി വിജയൻ മറുപടി നൽകി. എംൽമാരെ മർദ്ദിച്ച സംഭവത്തിൽൃ വാച്ച് ആന്‍റ് വാർഡിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നടുത്തളത്തിൽ സമാന്തരസമ്മേളനം ചേർന്നവർക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷം വാദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K