23 March, 2023 12:34:38 PM


കൊല്ലം ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി



കൊല്ലം: ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി. ഹാരിസൺ എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K