30 March, 2023 10:46:28 AM
അതിഥിതൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടയില്‍ 6 വയസുകാരന്‍ വെട്ടേറ്റ് മരിച്ചു
തൃശൂർ: അതിഥിതൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടയില്‍ മുപ്ലിയത്ത് 6 വയസുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥിതൊഴിലാളികളുടെ മകന്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്.
കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടാകുന്നത്. ഏറ്റുമുട്ടലിൽ കുട്ടിയുടെ പിതാവിനും പരിക്കേറ്റു.