22 February, 2026 07:45:29 AM
നഗ്നചിത്രങ്ങൾ കാട്ടി ലൈംഗിക ചൂഷണം: പ്രതിക്ക് 5 വർഷം കഠിനതടവും 130000 രൂപ പിഴയും ശിക്ഷ

കോട്ടയം: പോക്സോ കേസ്സിലെ പ്രതിയ്ക്ക് 5 വർഷം കഠിനതടവും 130000 രൂപ പിഴയും ശിക്ഷ. അയർകുന്നം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ വയനാട് സ്വദേശിയായ ജിനേഷ് പി സി (23) യെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 5 വർഷം കഠിനതടവും 130000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇൻസ്റ്റാഗ്രാം വഴി പരിചയം സ്ഥാപിച്ച പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ അയച്ചു വാങ്ങി പ്രതി പെൺകുട്ടിയെ ലൈംഗികചൂഷണം നടത്തുകയായിരുന്നു. 2023 ഒക്ടോബർ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.
കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി റോഷിനി എച്ച് ആണ് ശിക്ഷ വിധിച്ചത്. കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പോൾ കെ എബ്രഹാമും പ്രതിക്ക് വേണ്ടി അഡ്വ ലിതിൻ തോമസ്സും ഹാജരായി. എസ് ഐമാരായ ലെബിമോൻ കെ.എസ്, സാജു ടി ലുക്കോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സരുൺ രാജ്, സിവിൽ പോലീസ് ഓഫീസർ ബിങ്കർ ജി എന്നിവരടങ്ങുന്ന പോലീസ് സംഘമായിരുന്നു അന്വേഷണം.





