04 February, 2026 10:03:10 PM


പുതുപ്പള്ളിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; പ്രധാന പ്രതി അറസ്റ്റിൽ



പുതുപ്പള്ളി: പുതുപ്പള്ളിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. 29.1.2026 തീയതി വൈകുന്നേരം  പുതുപ്പള്ളി  കൈതേപ്പാലം ഭാഗത്ത്  ബാർ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ട  ഭാഗത്ത് വെച്ച് ബാറിലെ സ്റ്റാഫുകളെ ചീത്തവിളിച്ച് ബഹളം വയ്ക്കുന്ന സമയം  ചോദ്യം ചെയ്ത ജീവനക്കാരനെ ഒന്നു മുതൽ അഞ്ചുവരെ പ്രതികൾ ചേർന്ന്   ദേഹോപദ്രവം ഏൽപ്പിക്കുകയും  ഒരു ബിയർ കുപ്പി കൊണ്ട്  മുഖത്തിനടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും  ചെയ്ത സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരവേ  2-ാം പ്രതി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളുമായ പുതുപ്പളളി വില്ലേജ്  ചെമ്മരപ്പളളി ഭാഗത്ത് ഇഞ്ചകാട്ടുകുന്നേൽ വീട്ടിൽ സുനിൽനാരായണൻ മകൻ ജോഷ്വ എസ് (വയസ്സ് 22) നെ പുതുപ്പളളിയിൽ ഉളള വീട്ടിൽ നിന്നും  അറസ്റ്റ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923