06 April, 2023 09:13:37 PM


ദേവസ്വം ബോര്‍ഡിന് കോടികള്‍ നഷ്ടം; ഓണ്‍ലൈന്‍ പേമെന്‍റ് വരാത്തതിനാല്‍



തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വിവിധതരം വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ പേമെന്‍റ് നടപ്പിലാക്കാത്തതിനാല്‍ ഈ ഇനത്തില്‍ ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ടതായ കോടിക്കണക്കിന് രൂപ ശാന്തിക്കാരനടക്കം ഉളളവരുടെ കൈകളിലേക്ക് പോകുന്നു.


കേരളത്തിലെ വലുതും ചെറുതുമായ സ്വകാര്യ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തുന്നതിന് ഓണ്‍ലൈന്‍ പേമെന്‍റ് സിസ്റ്റം ആണ് നടപ്പിലാക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ മാത്രാണ് ദേവസ്വം ബോര്‍ഡ് ഓണ്‍ലൈന്‍ സിസ്റ്റം നടപ്പിലാക്കിയിട്ടുളളത്.


ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ സിസ്റ്റം നടപ്പിലാക്കിയാല്‍ വിവിധതരം വഴിപാടുകള്‍ക്ക് ഉളളതായ തുക കൃത്യമായി തന്നെ ദേവസ്വം ബോര്‍ഡിന് ലഭിക്കും എന്നതിന് പുറമേ ദേവസ്വം ബോര്‍ഡിന്‍റെ വരുമാനത്തില്‍ തന്നെ കോടതിയുടെ വര്‍ധനയും ഉണ്ടാകും.


നിലവില്‍ മിക്ക ക്ഷേത്രങ്ങളിലും വഴിപാടുകള്‍ക്ക് രസീത് ഭക്തര്‍ വാങ്ങുന്നത് വളരെ കുറവ് മാത്രാണ്. മിക്കവാറും ഭക്തര്‍ ശാന്തിക്കാരടക്കമുളളവരുടെ കൈകളില്‍ ഏല്‍പ്പിക്കുകയും തങ്ങളുടെ വഴിപാടുകള്‍ കൃത്യമായി തന്നെ നടത്തി പോകുകയുമാണ്. വലിയ വലിയ ക്ഷേത്രങ്ങളില്‍ ഈ രീതി തുടരുന്നതിനാല്‍ പലപ്പോഴും വഴിപാട് രസീതുകള്‍ മറ്റുവഴിപാട് ആയി പോകുകയും ഇതിന്‍റെ പണം ദേവസ്വം ബോര്‍ഡ് അക്കൗണ്ടില്‍ എത്താറുമില്ല. 


ഇന്ന് ചെറിയ ചെറിയ കടകളില്‍ പോലും ഓണ്‍ലൈന്‍ സിസ്റ്റം നിലവില്‍ വന്നു. എന്നിട്ടും ദേവസ്വം ബോര്‍ഡ് ഇപ്പോഴും പഴയരീതിയില്‍ നിന്ന് മാറിയിട്ടില്ല. ദേവസ്വം ബോര്‍ഡില്‍ തന്നെ പണം എത്തണമെങ്കില്‍ ഓണ്‍ലൈന്‍ സിസ്റ്റം നിലവില്‍ വന്നേ മതിയാകൂ.   



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K