10 April, 2023 08:30:22 AM


കാരംസ് കളിക്കിടെ തർക്കം; 15കാരന്‍റെ ക്വട്ടേഷനിൽ 5പേരെ ഗുണ്ടകൾ കുത്തി



തിരുവനന്തപുരം: കാരംസ് കളിക്കിടയുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ പതിനഞ്ചുകാരന്‍ ക്വട്ടേഷന്‍ നല്‍കിയതിനെ തുടര്‍ന്ന് ഗുണ്ടാ ആക്രമണം. സംഭവത്തിൽ ക്വട്ടേഷന്‍ നല്‍കിയ പതിനഞ്ചുകാരന്‍ ഉള്‍പ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.


മംഗലപുരം വെള്ളൂരില്‍ ശനിയാഴ്ച രാത്രിയാണ് ഗുണ്ടാ ആക്രമണം നടന്നത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ടു ദിവസം മുൻപ് കാരംസ് കളിക്കിടെ നടന്ന തര്‍ക്കമായിരുന്നു ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറയുന്നു. 


നാലുപേരടങ്ങുന്ന ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. പതിനഞ്ചുകാരന്‍ പരിചയക്കാരായ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നൽകുകയായിരുന്നു. ടെക്നോസിറ്റി വളപ്പില്‍ ഒളിച്ച മംഗലപുരം സ്വദേശികളായ ഷെഹിന്‍, അഷ്റഫ് എന്നിവരെയും ക്വട്ടേഷന്‍ നല്‍കിയ പതിനഞ്ചുകാരനെയും മംഗലപുരം പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടത്തു. കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കല്‍ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയവരാണ് ഷെഹിനും അഷ്റഫും. പ്രതികള്‍ക്കെതിരെ വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K