14 April, 2023 10:22:19 AM


കേരളത്തിനുള്ള ആദ്യവന്ദേഭാരത് ഇന്ന് എത്തും ; 25-ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും



തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25-ന് കേരളത്തിലെത്തുമ്പോള്‍ സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം-കണ്ണൂര്‍ സര്‍വീസാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ചെയ്യുക. ഫ്‌ളാഗ് ഓഫിന് മുമ്പായി പരീക്ഷണ ഓട്ടങ്ങള്‍ നടത്തും.


ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ പരീക്ഷണ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍  തിരുവനന്തപുരത്ത് എത്തിച്ചേരും. ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയ ട്രെയിന്‍ കേരളത്തിലേക്ക് ഉടന്‍ പുറപ്പെടുമെന്നാണ് വിവരം. പെരുമ്പൂര്‍ ഐസിഎഫില്‍ നിന്ന് ദക്ഷിണ റെയില്‍വേയ്ക്ക് ട്രെയിന്‍ കൈമാറിയിട്ടുണ്ട്. ചെന്നൈ വില്ലവാക്കം സ്‌റ്റേഷനില്‍ വെച്ച് തിരുവനന്തപുരത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഏറ്റെടുക്കുകയായിരുന്നു. അവിടെ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പാലക്കാട് ഷൊര്‍ണ്ണൂര്‍ വഴി ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരും


.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K