12 June, 2023 12:40:28 PM


ശ്രീകാര്യത്ത് ട്രാവലർ വാൻ തട്ടി കാല്‍നടയാത്രികയായ മധ്യവയസ്ക മരിച്ചു



തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാവലർ വാൻ തട്ടി മധ്യവയസ്ക മരിച്ചു. ശ്രീകാര്യം മടത്തുനട സ്വദേശിനി രാധ (66) ആണ് മരിച്ചത്. ശ്രീകാര്യം ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവേ സ്വകാര്യ സ്കൂളിന്‍റെ ട്രാവലർ വാൻ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീകാര്യത്ത് പച്ചക്കറി നടത്തുന്നയാളാണ് മരിച്ച രാധ


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K