16 June, 2023 03:56:42 PM


ലോഡിങ് തൊഴിലാളിയുടെ വീട്ടിൽ അതിക്രമിച്ചു കയറി; പൊലീസുകാരന് കൂട്ടമർദനം



തിരുവനന്തപുരം: മദ്യ ലഹരിയിൽ അതിക്രമിച്ചു കയറിയ പൊലീസുകാരനെ നടുറോട്ടിലിട്ട് മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജ് സഹോദരങ്ങളായ അഖിൽ, സുന്ദരൻ എന്നിവരാണ് അറസ്റ്റിലായത്. ബേക്കറി ജംഗ്ഷനിൽ വീടിനുള്ളിൽ അതിക്രമിച്ചു ക‍യറിയ ടെലികമ്യൂണിക്കേഷൻ സിഇഒ ആർ.ബിജുവിനാണ് മർദനമേറ്റത്.

രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ബിജു ലോഡിങ് തൊഴിലാളിയുടെ വീടിന്‍റെ മതിൽ ചാടിക്കടക്കുകയായിരുന്നു. വീട്ടുകാർ ബഹളം വെച്ചതോടെ തൊഴിലാളികളും സുഹൃത്തുക്കളും ചേർന്ന് ബിജുവിനെ വടികൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. വീടിനുള്ളിൽ അതിക്രമിച്ച് ക‍യറിയതിനാണ് ബിജുവിനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ മദ്യപിച്ച് എസ്ഐയെ മർദ്ദിച്ചതിന് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K