23 June, 2023 04:54:07 PM


കൂട്ടിൽ കയറി കോഴികളെ കൊന്ന പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി



തിരുവനന്തപുരം: ആര്യനാട് വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി. ആര്യനാട് കുറ്റിച്ചൽ പച്ചക്കാട് സതീശൻ ആശാരിയുടെ വീട്ടിലെ കോഴി കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. 

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. സതീശൻ ആശാരി കൂട്ടിൽ നിന്ന് കോഴികളെ തുറന്ന് വിടാൻ ചെല്ലുമ്പോഴാണ് പാമ്പിനെ കാണുന്നത്. കൂട്ടിലെ രണ്ട് കോഴികളെ കൊന്ന് ഇട്ടിരിന്നതായും രണ്ട് കോഴികളെ പാമ്പ് വിഴുങ്ങിരുന്നതായും സതീശൻ പറഞ്ഞു.

തുടർന്ന് സതീശൻ കുട് അടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. കൂട്ടിൽ 25 ഓളം കോഴികൾ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ് ഉടൻ തന്നെ പരുത്തിപള്ളി ആർ ആർ ടി ടീം അംഗമായ റോഷ്നി സ്ഥലത്ത് എത്തി.

വളരെ കഷ്ടപ്പെട്ടാണ് പെരുമ്പാമ്പിനെ കോഴി കൂട്ടിൽ നിന്നും റോഷ്നി പുറത്താക്കി പിടികൂടിയത്. പാമ്പിന് ഒമ്പത് അടി നീളവും 20 കിലോ ഗ്രാം ഭാരവും ഉണ്ടായിരുന്നുവെന്ന് റോഷ്നി പറഞ്ഞു. തുടർന്ന് ഇതിനെ ഉൾവനത്തിൽ തുറന്ന് വിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K