30 June, 2023 05:18:55 PM


നെടുമങ്ങാട് സർക്കാർ സ്കൂളിൽ അധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു



തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച എൽപിഎസ് സ്കൂളിൽ അദ്ധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ സ്വദേശിയായ അധ്യാപകനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്കൂളിലെ അറബിക് ടീച്ചറാണ് ഇദ്ദേഹം. രാവിലെ സ്കൂളിലെത്തിയ അധ്യാപകൻ 10.30 ഓടെ ഉറക്ക ഗുളിക കഴിക്കുകയായിരുന്നു.

സ്കൂളിലെ പ്രധാന അദ്ധ്യാപികയെ ആശുപത്രിയിൽ നിന്നും വിളിച്ചപ്പോഴാണ് സ്കൂളിലെ അദ്ധ്യപകർ വിവരം അറിയുന്നത്. ഗുളിക കഴിച്ചതിനു ശേഷം അധ്യപകൻ തന്നെയാണ് ദിശ നമ്പരിലേക്ക് വിളിച്ചു പറഞ്ഞത്. തുടർന്നാണ് ആശുപത്രി അധികൃതർ പ്രധാനാധ്യാപികയെ വിവരം അറിയിച്ചത്.

സ്കൂളിലെ അദ്ധ്യാപകർ ചേർന്ന്  നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. 12 ഉറക്ക ഗുളിക കഴിച്ചതായാണ് അദ്ധ്യാപകൻ ഡോക്ടറോട് പറഞ്ഞത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആത്മഹത്യാശ്രമം എന്നാണ് പ്രാഥമിക നിഗമനം.‌



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K