30 June, 2023 05:28:00 PM


തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ക്രെയനിനു പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു



തിരുവനന്തപുരം: ആക്കുളം വെൺപാലവട്ടം മേൽപ്പാലത്തിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പുറകിൽ ഇടിച്ച് യുവാവ് മരിച്ചു. വള്ളക്കടവ് സ്വദേശി രാകേഷ് രാജ് (22) ആണ് മരിച്ചത്. രാകേഷ് ഓടിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്ന ക്രെയിനു പുറകിൽ ഇടിച്ച് സമീപത്തെ പാലത്തിന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പേട്ട പോലീസ് കേസെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K