08 July, 2023 02:02:35 PM


കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു; തൊഴിലാളി കുടുങ്ങി



തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് തൊഴിലാളി കിണറിനുള്ളിൽ കുടുങ്ങി. ഇയാളെ പുറത്തെടുക്കാൻ ശ്രമം തുടരുന്നു. വിഴിഞ്ഞം മുക്കോലയിലാണ് സംഭവം. 

തമിഴ്നാട് സ്വദേശി മഹാരാജനാണ് കിണറിനുള്ളിൽ അകപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിൽ മണ്ണിടിഞ്ഞ് മഹാദേവന് മുകളിൽ പതിക്കുകയായിരുന്നു. ഇയാളെ പുറത്തെടുക്കാൻ ഫയർഫോഴ്സും നാട്ടുകാരും ശ്രമം നടക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K