11 July, 2023 01:04:38 PM


മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ സംഭവം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; 2 പേർക്കായി തിരച്ചിൽ



തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പാറക്കല്ലുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെർണാണ്ടസാണ് മരിച്ചത്.

തിങ്കാളാഴ്ച പുലർച്ചെയാണ് ബോട്ട് മറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികളെ കാണാതായത്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ സിസിലിന്‍റെ (40) മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K