13 July, 2023 12:17:08 PM


ലഹരി കിട്ടിയില്ല; ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാശ്രമം



തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്‍റെ ആത്മഹത്യാശ്രമം. പന്നിയോടാണ് സംഭവം നടന്നത്. ടവറിന് മുകളില്‍ കയറിയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പന്നിയോട് സ്വദേശി കിരണ്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പന്നിയോട് ആര്‍ സി പള്ളിക്ക് സമീപമുള്ള ടവറില്‍ ഇയാള്‍ കയറുകയായിരുന്നു. ലഹരി കിട്ടാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ടവറില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K