13 July, 2023 01:10:52 PM


മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം: കൊലപാതകം; പ്രതി അറസ്റ്റിൽ



തിരുവനന്തപുരം: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതി സെല്ലിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കഴിഞ്ഞ നവംബർ 29 നാണ് ശൂരനാട് സ്വദേശി സ്മിത കൊല്ലപ്പെട്ടത്. 

സംഭവത്തിൽ മറ്റൊരു അന്തേവാസിയായ സജിത മേരിയെ അറസ്റ്റ് ചെയ്തു. അസഭ്യം പറഞ്ഞതിലെ ദേഷ്യത്തിന് ഉറങ്ങിക്കിടന്ന സ്മിതയെ പാത്രം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തൽ. 

തിരുവനന്തപുരം സിറ്റി ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിൽ സജിത മേരിക്കെതിരെ മറ്റൊരു അന്തേവാസിയായ സന്ധ്യ ക്രൈം ബ്രാഞ്ചിന് നിർണായക മൊഴി നൽകുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K