16 July, 2023 02:23:03 PM


ബാലരാമപുരത്ത് കുട്ടികളെയുൾപ്പടെ 4 പേരെ കടിച്ച നായ ചത്തു; ആശങ്ക



തിരുവനന്തപുരം: ബാലരാമപുരത്ത് 4 പേരെ കടിച്ച തെരുവു നായ ചത്ത നിലയിൽ. ഇന്ന് രാവിലെയോടെയാണ് നായയെ നാട്ടുകാർ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രദേശത്ത് ആശങ്ക പരന്നു. ഇന്നലെ 2 കുട്ടികൾക്കുൾപ്പടെ 4 പേർക്ക് നേരെയാണ് ഇതേ നായയുടെ ആക്രമണമുണ്ടായത്.

വെങ്ങാനൂർ പഞ്ചായത്ത്, പുത്തന്‍കാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്. കടിയേറ്റവർക്ക് ഇന്നലെ തന്നെ വാക്സിന്‍ ഉൾപ്പെടയുള്ള ചികിത്സ നൽകിയിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 3 വയസുകാരന് മുഖത്താണ് കടിയേറ്റത്. സാരമായ പിരിക്കേറ്റ കുഞ്ഞ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, സംഭവത്തിൽ വെങ്ങാനൂർ പഞ്ചായത്ത് നടപടി തുടങ്ങിയതായും ചത്ത നായയ്ക്ക് പേവിഷം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K