19 July, 2023 11:25:24 AM


ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ 'സന്തോഷം' പ്രകടിപ്പിച്ച് വേണുഗോപാല്‍; വീ‍ഡിയോ വൈറല്‍



കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന കെ.സി.വേണുഗോപാലിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്‍റെ വിയോഗത്തില്‍ സന്തോഷിക്കുന്നുവെന്നാണ് കെ.സി.വേണുഗോപാല്‍ മാധ്യമങ്ങളോട് നാക്കുപിഴയായി ആദ്യം പറഞ്ഞത്.

എന്നാല്‍ തൊട്ടടുത്തുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടി തെറ്റ് തിരുത്തി. കുഞ്ഞാലിക്കുട്ടി പറഞ്ഞത് കേട്ട് സന്തോഷിക്കുന്നുവെന്നത് ദുഖിക്കുന്നുവെന്ന് വേണുഗോപാല്‍ തിരുത്തി പറഞ്ഞു. എന്‍. കെ. പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ഒപ്പം നില്‍ക്കവെയാണ് കെ.സി.വേണുഗോപാല്‍ ഇങ്ങനെ പ്രതികരിച്ചത്. 

അതേസമയം കെ.സി.വേണുഗോപാലിന്‍റെ മനസ്സിലിരുപ്പ് വൈകിയെങ്കിലും പുറത്ത് വന്നുവെന്ന ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K