22 July, 2023 11:49:47 AM


മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി



തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി അപകടം. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി കയറി. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം.


അഭി, മൊയ്തീൻ, എന്നീവരാണ് വള്ളത്തിലുണ്ടായിരുന്നത്. പുലിമുട്ടിലേക്ക് ഇടിച്ചുകയറിയതോടെ അഭി കടലിലേക്ക് വീഴുകയും പിന്നീട് നീന്തി കയറുകയുമായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽ പ്പെട്ടത്. പുലിമുട്ടിൽ കയറിയ വള്ളം മത്സ്യത്തൊഴിലാളികളുടെ വള്ളം എത്തി കെട്ടി വലിച്ച് മുതലപ്പൊഴി ഹാർബറിൽ എത്തിക്കുകയായിരുന്നു.


ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 പേര്‍ മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്‍റണി, റോബിൻ എഡ്‍വിൻ എന്നിവരായിരുന്നു മരിച്ചത്. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക്  സർക്കാർ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K