23 July, 2023 01:25:50 PM


കെ​പി​സി​സിയുടെ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും



തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ന​ട​ത്തു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നാ​ണ് ച​ട​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​ൻ. രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍, സാം​സ്കാ​രി​ക നാ​യ​ക​ർ, സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന കാര്യത്തില്‍ കെപിസിസി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. അതേസമയം എംസി റോഡിന് ഉമ്മൻ ചാണ്ടി റോഡ് എന്ന് പേരിടണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ രംഗത്തുവന്നു. എംസി റോഡ് ഭാവിയിൽ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K