10 August, 2023 02:19:42 PM


കരിമണൽ കമ്പനിയിൽനിന്ന് യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ല- വി ഡി സതീശൻ



തിരുവനന്തപുരം: കരിമണൽ കമ്പനിയിൽനിന്ന് രാഷ്ട്രീയപാർട്ടികൾ സംഭാവന വാങ്ങിയതിൽ തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വ്യവസായികളിൽ നിന്ന് പണം വാങ്ങാറുണ്ട്. അതിൽ എന്ത് തെറ്റ്. 

ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും പണം പിരിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയിരുന്നു. പുറത്ത് വന്നതൊക്കെ പാർട്ടി ഏർപ്പെടുത്തിയ ആളുകളുടെ പേരാണ്. സംഭാവന വാങ്ങിയെങ്കിൽ രസീത് കൊടുത്തു കാണുമെന്നും വി ഡി സതീശൻ പറഞ്ഞു.

ശശിധരൻ കർത്ത കള്ളക്കടത്ത് നടത്തുന്ന ആളല്ല. പണം പിരിക്കാൻ ഏൽപ്പിച്ച നേതാക്കളുടെ പേരകളാണ് പുറത്തുവന്നത്. ഉമ്മൻചാണ്ടിയയും രമേശ് ചെന്നിത്തലയെയുമാണ് പണം പിരിക്കാൻ ചുമതലയപ്പെടുത്തിയത്. അധികാരത്തിലിരുന്ന് ഒരു പ്രത്യുപകാരവും ചെയ്തിട്ടില്ലെന്നും സതീശൻ പറഞ്ഞിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K