12 August, 2023 03:03:14 PM


നരേന്ദ്ര മോദിക്ക് വേണ്ടി പ്രവർത്തിക്കാനാണ് ബിജെപിയിലെത്തിയത്- അനിൽ ആന്‍റണി



തിരുവനന്തപുരം: നരേന്ദ്ര മോദിക്ക് വേണ്ടി പ്രവർത്തിക്കാനാണ് ബിജെപിയിലെത്തിയതെന്നും സ്ഥാനമാനങ്ങൾ ഒന്നും മോഹിച്ചിട്ടില്ലെന്നും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. പദവികളോ സ്ഥാനമോഹങ്ങളോ ആഗ്രഹിച്ചല്ല ബിജെപിയിലെത്തിയത്.

രാജ്യത്തെ കോടിക്കണക്കിനു യുവാക്കളെ പോലെ താനും നരേന്ദ്ര മോദിയുടെ വീക്ഷണത്തിൽ വിശ്വസിക്കുന്നെന്നും ഇന്ത്യ ലോകത്തിനു മുന്നിൽ മഹാശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അനിൽ ആന്‍റണി വ്യക്തമാക്കി.

അതേസമയം കേരളത്തിൽ ഇനിയുളള തിരഞ്ഞെടുപ്പുകളിൽ എല്ല മണ്ഡലങ്ങളിലും ബിജെപി മുന്നോട്ടുമാത്രമേ പോകുകയുള്ളുവെന്ന് അനിൽ ആന്‍റണി വ്യക്തമാക്കി. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ച ആദ്യ 67 വർഷം നടന്നതിലധികം വികസനങ്ങളാണ് നരേന്ദ്ര മോദി വന്നതിനു ശേഷം ഇന്ത്യയില്‍ നടന്നതെന്നും അത്രയും വികസനമൊന്നും രാജ്യത്ത് മറ്റാരും നടപ്പാക്കിയിട്ടിലെന്നും അനിൽ ആന്‍റണിപറഞ്ഞു.

2014ൽ 500 സ്റ്റാർട്ടപ്പായിരുന്നത് ഇന്ന് ഒരുലക്ഷത്തിലധികമായി. വിമാനത്താവളങ്ങൾ 74ൽനിന്ന് 150 ആയി ഉയർന്നു. റെയിൽവെ ലൈനുകൾ കൂടുതൽ വൈദ്യുതീകരിക്കാനായി. വരും നാളുകളിൽ ചുരുക്കം സമയത്തിനകം കൂടുതൽ വികസനം അദ്ദേഹം നടപ്പാക്കുമെന്നും അനിൽ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K