14 August, 2023 01:58:28 PM


റേഡിയോ ജോക്കി രാജേഷ് വധക്കേസ്: രണ്ടു പ്രതികൾ കുറ്റക്കാർ



തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. ഒമ്പത് പ്രതികളെ വെറുതേ വിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2018 മാര്‍ച്ച് 27നാണ് രാജേഷ് കൊല്ലപ്പെട്ടത്. കിളിമാനൂര്‍ മടവൂരിലെ റെക്കോഡിംഗ് സ്റ്റുഡിയോയിൽ വച്ചായിരുന്നു കൊലപാതകം നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K