14 August, 2023 06:04:15 PM


ഭര്‍ത്താവിന്‍റെ മുന്നില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു



തിരുവനന്തപുരം: ഭര്‍ത്താവിന്‍റെ മുന്നില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു. തിരുവനന്തപുരം അമ്പൂരി ചന്തയ്ക്കു സമീപം മീതിയാങ്കല്‍ ഹൗസില്‍ റെനുവിന്‍റെ ഭാര്യ ജയയാണ്(38) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.  

ശനിയാഴ്ച വൈകീട്ട് 3.15-ഓടെ തിരുവനന്തപുരം അമ്പൂരി കവലയിലെ കുരിശ്ശടിക്ക് സമീപം വെച്ചായിരുന്നു സംഭവം. റോഡിനരികില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവുമായി വഴക്കിട്ട ജയ കൈവശമുണ്ടായിരുന്ന കുപ്പിയില്‍ നിറച്ച പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ചശേഷം തീ കത്തിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K