16 August, 2023 03:34:45 PM


വഴിത്തർക്കം; വെള്ളറടയിൽ വയോധികയെയും മകളെയും വീടുകയറി മർദിച്ചു



തിരുവനന്തപുരം: വെള്ളറടയിൽ വയോധികയേയും മകളേയും ഒരു സംഘം ആൾക്കാർ വീട് കയറി മർദ്ദിച്ചു. മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ചത്. മർദനത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ശബ്ദേ കേട്ട് പുറത്തേക്ക് വരുന്ന ​ഗീതയെ വെള്ള ഷർട്ടും മുണ്ടും ധരിച്ചയാൾ മർദിക്കുന്നത് കാണാം. ഇത് കണ്ട് വീട്ടിൽ നിന്ന് ഓടി വന്ന വയോധികയെയും ഇവർ മർദിക്കുന്നുണ്ട്.

കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ ഇവർ തമ്മിൽ തർക്കം നടക്കുന്നുണ്ട്. കോടതി,കേസിൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് വീട്ടിൽ കയറി അതിക്രമം കാട്ടിയത്. സംഭവത്തിൽ വയോധികയും മകളും പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നും ഇവർ ഉന്നയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K