17 August, 2023 10:42:33 AM


നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ



തിരുവനന്തപുരം: നെയ്യാറ്റിൻകര പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ. ഇതിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.

ചൊവ്വാഴ്ചയാണ് ജംഗ്ഷനിൽ സ്മാരകവും വെയ്റ്റിങ് ഷെഡും കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചത്. ഇന്നലെ രാത്രിയാണ് ഉമ്മന്‍ ചാണ്ടിയുടെ സ്മാരകത്തിൽ സ്ഥാപിച്ച സ്തൂപം അടിച്ചുതകര്‍ത്തത്. പ്രതിഷേധിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമീപത്തെ സിപിഎമ്മിന്‍റെ സ്മാരകം അടിച്ചു തകർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്തൂപം തകർത്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എന്നാൽ, ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐയും രംഗത്തെത്തി.

സ്തൂപം തകർത്തതിനു പിന്നിൽ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാറശാല പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള‍ടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K