26 August, 2023 02:47:43 PM


ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോള്‍ ബസിൽനിന്ന് തെറിച്ചുവീണ യുവാവ് മരിച്ചു



തിരുവനന്തപുരം: ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോള്‍ സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ യുവാവ് മരിച്ചു. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. കിളിമാനൂർ – ആലംകോട് റോഡിൽ കടവിളയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്. 

ദേവരാജിന്‍റെ ഭാര്യ വിജി അഞ്ച് മാസം ഗർഭിണിയാണ്. ദേവരാജും വിജിയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്നു. ബസിൽനിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ദേവരാജ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. സംഭവത്തില്‍ നഗരൂർ പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും. മകൻ: ദേവനന്ദ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K