27 August, 2023 07:17:27 PM


തിരുവനന്തപുരം നെടുമങ്ങാട് ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ



തിരുവനന്തപുരം: നെടുമങ്ങാട് ആര്യനാട് പുതുകുളങ്ങര – കന്യാരുപ്പാറയിൽ ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വിതുര മരുതാമല സ്വദേശി ബെൻസി ഷാജി (26) ആണ് മരിച്ചത്. നരുവാമൂട് സ്വദേശി ജോബിൻ ജയിംസ് ആണ് ഭർത്താവ്.

നാലു മാസമായി കന്യാരുപ്പാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോബിനും ബെൻസിയും. വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണ് ഉള്ളത്. ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ബെൻസി. ജോബിന് കൊറിയർ സർവ്വീസിലായിരുന്നു ജോലി.

ആര്യനാട് പോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി ആര്യനാട് പോലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K