27 August, 2023 07:36:16 PM


തിരുവനന്തപുരം നേമം വിക്ടറി സ്കൂൾ കെട്ടിടത്തിൽ തീ പിടിത്തം



തിരുവനന്തപുരം: നേമം വിക്ടറി സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സ്റ്റെയറിന്‍റെ ഇരുവശത്തും, മുകൾഭാഗത്തും സൂക്ഷിച്ചിരുന്ന പുസ്തകങ്ങളിലും പേപ്പറുകളിലുമാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. ആർക്കും ആളപായമില്ല. എന്നാൽ തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K