30 August, 2023 11:10:42 AM


തിരുവനന്തപുരത്ത് കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു



തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരു മരണം. ആറ്റിങ്ങലിനു സമീപം പാലാകോണത്ത് കാര്‍ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മണലാക്ക് സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 

അഞ്ചുപേര്‍ക്ക് പരിക്കേറ്റു.ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്ത്രണ്ടരയോടെ ആയിരുന്നു അപകടമുണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K