01 September, 2023 01:36:54 PM


തിരുവനന്തപുരത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുട്ടിക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: തിരുവനന്തപുരത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടിക്ക് ദാരുണാന്ത്യം. അഭിദേവ്(4) ആണ് മരിച്ചത്. ആറ്റിങ്ങൽ മാമത്താണ് നാല് വയസുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയത്. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് രേവതിയിൽ  രമ്യ(30)ആണ് കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ചത്. രമ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ 10 മണിയോടെയാണ് വീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ  യുവതി കുഞ്ഞുമായി ചാടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രണ്ടുപേരെയും പുറത്തെടുത്തു. തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തു മ്പോഴേക്കുംഅഭിദേവ് മരിച്ചിരുന്നു . രമ്യക്ക് തലയ്ക്ക് പരുക്കേറ്റു.
ഭർത്താവ് രാജേഷിനെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വാടകവീടായ രേവതിയിൽ ആണ് ഇവർ താമസിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K