12 September, 2023 12:08:29 PM


തിരുവനന്തപുരത്ത് ലോറി വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചുകയറി; ഒരു സ്ത്രീ മരിച്ചു



തിരുവനന്തപുരം: ആര്യനാട് കുളപ്പടയിൽ വെയിറ്റിംഗ് ഷെഡ്ഡിലേയ്ക്ക് ലോറി ഇടിച്ച് കയറി ഒരു സ്ത്രീ മരിച്ചു. കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്. അപകടത്തിൽ കുട്ടികൾ ഉള്‍പ്പെടെ 4 പേർക്ക് പരിക്കുണ്ട്. 

ഷീലയുടെ മൃതദേഹം നെടുമങ്ങാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനർ ദീലീപിനെ ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ മദ്യപിച്ചതായി പറയപ്പെടുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K