12 September, 2023 03:20:33 PM
23 കാരിയെയും കുഞ്ഞിനെയും കണ്ടെത്തി; തട്ടിക്കൊണ്ടുപോയതല്ല സ്വമേധയാ പോയതെന്ന് യുവതി
പത്തനംതിട്ട: തിരുവല്ലയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നു ഭര്‍ത്താവ് പരാതിപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കകം ഇരുവരേയും കണ്ടെത്തി. തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവം.
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ കാര്‍ കുറുകെ നിര്‍ത്തിയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും ഉച്ചയോടെ ഇവരെ കണ്ടെത്തിയ പോലീസിനോടു യുവതി മൊഴി നല്‍കി.