21 September, 2023 11:46:18 AM


ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങിയ ഐടി ഉദ്യോഗസ്ഥന്‍ മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍



പത്തനംതിട്ട: ഭാര്യയുടെ സ്വർണവുമായി മുങ്ങിയ ഐടി ഉദ്യോഗസ്ഥനായ യുവാവിനെ 3 വർഷത്തിനുശേഷം പൊലീസ് പിടികൂടി. 30 പവൻ സ്വർണവുമായി മുങ്ങിയെന്ന ഭാര്യയുടെ പരാതിയിലാണ് പത്തനംതിട്ട കവിയൂർ ശോഭാലയത്തിൽ പ്രശോഭ് പ്രസന്നൻ (34) പിടിയിലായത്. 

ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ഇയാൾ വിവാഹശേഷം ഭാര്യയുമായി മാങ്കുളത്ത് വാടകവീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് 3 വർഷം മുൻപ് ഇയാളെ കാണാതാവുന്നത്. തുടർന്ന് ഭാര്യയാണ് തന്‍റെ സ്വർണ്ണാഭരണങ്ങളുമായി ഇയാൾ മുങ്ങിയതാണെന്ന പരാതി പൊലീസിൽ നൽകുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K