23 October, 2023 10:18:49 AM
കനത്ത മഴ: പത്തനംതിട്ടയിൽ വീട് പൂർണമായി തകർന്ന് വീണു; ഒരാള്‍ക്ക് പരിക്ക്
പത്തനംതിട്ട പത്തനംതിട്ടയിൽ മഴയിൽ വീട് പൂർണമായി തകർന്നു. ആറന്മുള കോട്ടയിൽ ആണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വീടിനുള്ളിലുണ്ടായിരുന്ന അജിതകുമാരി(56)യുടെ തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ അജിതകുമാരി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.